യുഎസ്: ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടായിരുന്ന ഒരു ഭീമന് ഛിന്നഗ്രഹം വ്യാഴാഴ്ച ഭൂമിക്ക് വളരെ അടുത്ത് കൂടി കടന്നുപോയതായി നാസയുടെ വെളിപ്പെടുത്തല്‍. വളരെ അടുത്ത് കൂടി കടന്ന് പോയെങ്കിലും ഇരുഗ്രങ്ങളും കൂട്ടിയിടിയെ അതിജീവിച്ചു.
കടന്നുപോയ സമയത്ത് രണ്ട് ഗ്രഹങ്ങളുടെയും സാമീപ്യത്താല്‍ ഉണ്ടാകുന്ന ചൂട് മൂലം ഛിന്നഗ്രഹത്തിന്റെ വലിയൊരു ഭാഗം കത്തിത്തീരുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അങ്ങനെ കത്തിത്തീരുന്ന ഛിന്നഗ്രഹത്തിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
ഈ കഷണങ്ങള്‍ വളരെ വേഗത്തില്‍ ഭൂമിയിലേക്ക് നീങ്ങുന്നതുമൂലം ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ കഷണങ്ങള്‍ വായുവില്‍ തന്നെ ചാരമാക്കി മാറ്റാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വീണാല്‍ വീഴുന്ന സ്ഥലത്ത് കനത്ത നഷ്ടം സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക