രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്ഡന് ഇനി പുതിയ പേര്. അമൃത് ഉദ്യാൻ എന്നാണ് മുഗൾ ഗാർഡൻസിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പുതിയ പേര്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് പുതിയ പേര് നൽകിയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേരിട്ടത്. ജനുവരി 29 ന് അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
അതേസമയം ഇത്തവണ ജനുവരി 31 മുതല്‍ പൊതുജനങ്ങൾക്ക് ഉദ്യാനത്തിൽ പ്രവേശനം അനുവദിക്കും. മാര്‍ച്ച് 26 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സാധാരണ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക