Home AUTOMOBILE ക്യാമറയിലെ തകരാറ്; 4 ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഫോര്‍ഡ്

ക്യാമറയിലെ തകരാറ്; 4 ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഫോര്‍ഡ്

ക്യാമറ തകരാറിനെ തുടർന്ന് ആഗോളതലത്തിൽ 462,000 വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഫോർഡ്. ഇതിന്‍റെ ഭാഗമായി യുഎസിൽ നിന്ന് 3,83,000 എസ് യു വികൾ തിരിച്ചുവിളിക്കും.

2020 മുതൽ 2023 വരെയുള്ള ചില ഫോർഡ് എക്സ്പ്ലോറേഴ്സ്, ലിങ്കൺ ഏവിയേറ്റേഴ്സ് 2020 മുതൽ 2022 വരെയുള്ള ലിങ്കൺ കോർസൈർസ് എന്നിവയെ യുഎസിൽ നിന്ന് തിരിച്ചുവിളിക്കും. ഇവയിലെല്ലാം 360 ഡിഗ്രി ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

17 ചെറിയ അപകടങ്ങളും 2,100ലധികം വാറന്‍റി റിപ്പോർട്ടുകളും തിരിച്ചുവിളിക്കൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫോർഡ് പറഞ്ഞു. 2021 ൽ ഇതിന് സമാനമായി ഇതേ വാഹനങ്ങളിൽ പലതും തിരിച്ചുവിളിച്ചിരുന്നു. ഇത്തവണ ഡീലർമാർ തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഇമേജ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യും. ഫെബ്രുവരി 20 മുതൽ ഇക്കാര്യം ഉടമകളെ കത്തിലൂടെ അറിയിക്കും.

Also Read :   ട്വിറ്റർ ബയോ ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാക്കി രാഹുൽ ഗാന്ധി