ന്യൂഡൽഹി: നോക്കിയ 6600നെ കുറിച്ച് എല്ലാവർക്കും ഭ്രാന്ത് പിടിച്ച ഒരു കാലമുണ്ടായിരുന്നു. ഓവൽ ആകൃതിയിലുള്ള ഈ അടിപൊളി മൊബൈൽ തനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് അക്കാലത്ത് ഓരോരുത്തരും ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെ ആൻഡ്രോയിഡ് ഫോണുകൾ വിപണിയിൽ എത്തിയതോടെ നോക്കിയ 6600 വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.
അതേസമയം കാലക്രമേണ കമ്പനി സ്മാർട്ട്‌ഫോൺ വിപണിയിലും പ്രവേശിച്ചു, ആളുകൾ നോക്കിയ 6600 നെ മറന്നു. അതിനിടയിലാണ് നോക്കിയ ശക്തമായ സ്മാർട്‌ഫോണുകൾ പുറത്തിറക്കുന്നത്. എന്നിരുന്നാലും, ഇപ്പോൾ മറ്റ് കമ്പനികൾ 5G ഫോണുകൾ കൊണ്ടുവരുന്നു.
അതേസമയം, നോക്കിയ തങ്ങളുടെ 5ജി ഫോണുകളും വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ ട്വിറ്ററിൽ ഒരു വീഡിയോ വൈറലാകുകയാണ്.
നോക്കിയ 6600 5G സ്മാർട്ട്‌ഫോൺ ഉടൻ തന്നെ കൊണ്ടുവരുമെന്ന് ഈ വീഡിയോയിൽ അവകാശപ്പെടുന്നു. നോക്കിയ 6600 5G അൾട്രാ ഈ വർഷം ഡിസംബറിൽ ലോഞ്ച് ചെയ്യാം.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നോക്കിയ 6600 5G ഫോണിൽ 6.9 ഇഞ്ച് ഡിസ്പ്ലേ ലഭ്യമാകും. ഇതുകൂടാതെ, ഫോണിൽ 108 എംപി പ്രൈമറി ക്യാമറ ലഭിക്കുമെന്ന അഭ്യൂഹമുണ്ട്. 6000mAhന്റെ ശക്തമായ ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 സംരക്ഷണം നൽകാം.