Home BOLLYWOOD സെൽഫിയെടുക്കാൻ ശ്രമിച്ചയാളുടെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വീഡിയോ കാണാം

സെൽഫിയെടുക്കാൻ ശ്രമിച്ചയാളുടെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വീഡിയോ കാണാം

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന രൺബീര്‍ കപൂറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ആരാധകന്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെയാണ് രണ്‍ബീർ പ്രകോപിതനായത്. താരത്തിനൊപ്പം സെൽഫി എടുക്കാൻ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. പല തവണ ഇത് ആവർത്തിച്ചതോടെ നിയന്ത്രണം വിട്ട രൺബീർ ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് വലിച്ചെറിയുകയായിരുന്നു.

ഇതോടെ സമൂഹമാധ്യമങ്ങളിൽ രൺബീറിനെതിരെ കടുത്ത വിമർശനം ഉയർന്നു. എന്നാൽ ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യ ഷൂട്ട് ആണെന്നാണ് ബോളിവുഡിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. പ്രമുഖ പിആർഓ ടീമുകളും അവരവരുടെ ട്വിറ്ററിലൂടെ രൺബീറിനെതിരെ എന്ന രീതിയിൽ ഈ വിഡിയോ പ്രചരിപ്പിക്കുകയുണ്ടായി. പരസ്യം വൈറലാകുന്നതിനു വേണ്ടി അണിയറ പ്രവർത്തകർ തന്നെ പകര്‍ത്തിയ വീഡിയോ ആണിത്. പരസ്യത്തിനു വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ട എന്നായിരുന്നു ചില രൺബീർ ആരാധകരുടെ കമന്റുകൾ.

 

Also Read :   കാഴ്ചശക്തി കുറയാതെ കണ്ണുകളെ സംരക്ഷിക്കാൻ ഈ അഞ്ച് കാര്യങ്ങള്‍