ഡയറ്റ് പ്ലാന്‍ കൃത്യമായ രീതിയിലാണെയിരിക്കണം. ഡയറ്റ് പ്ലാന്‍ ഇല്ലാതെ തടി കുറക്കാന്‍ ശ്രമിച്ചാല്‍ അത് തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്ന കാര്യത്തില്‍ സംശയം വേണ്ട. വൈകി ഭക്ഷണം കഴിച്ച് കഴിഞ്ഞ് വൈകി ഉറങ്ങുന്നത് പലപ്പോഴും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് തടി കൂട്ടാന്‍ കാരണമാകുന്നു.
പ്രഭാത ഭക്ഷണം പലരും മനപ്പൂര്‍വ്വം ഒഴിവാക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. പ്രഭാത ഭക്ഷണം കഴിക്കുന്നത് സത്യത്തില്‍ തടി കുറക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. കലോറി നോക്കി വേണം ഭക്ഷണം കഴിക്കാന്‍. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ വേണം കഴിക്കേണ്ടത്. ആവശ്യത്തിന് കൊഴുപ്പും ശരീരത്തില്‍ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക