അത്ര എളുപ്പമുള്ള കാര്യമല്ല ഭാരം കുറയ്ക്കല്‍! എന്നാല്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍, ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ ചില എളുപ്പ വഴികളും ഉണ്ട്.
മിന്റ് ചായ കുടിക്കുന്നത് ഭക്ഷണങ്ങളോടുള്ള അമിതാവേശം ഇല്ലാതാക്കും. അത് നിങ്ങളുടെ രുചിയിലും വിശപ്പിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. മിന്റ് ചായ കുടിക്കുന്നത് മൂലം അസമയങ്ങളില്‍ ഉണ്ടാകുന്ന വിശപ്പിനെ മറികടക്കാന്‍ സാധിക്കും. ഭക്ഷണത്തിനു ശേഷം ഒരു ഗ്ളാസ് മിന്റ് ടീ കുടിക്കുന്നത് വയറിന്റെ അസ്വസ്ഥതകളും അമിതമായ വിശപ്പും ഇല്ലാതാക്കുന്നതിന് സഹായിക്കും.
സ്ഥിരമായി വ്യായാമം ചെയ്യുന്നതിനൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണക്രമവും പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് മികച്ച ഫലം നല്‍കും.
ഗുണങ്ങള്‍ മൂലം ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് അത് സ്ഥിരമായി ഉപയോഗിക്കാത്തവരെക്കാള്‍ കൂടിയ നിരക്കില്‍ ഭാരം കുറയുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര ചേര്‍ക്കാതെ, ഇളം ചൂടുള്ള ഗ്രീന്‍ ടീ മാത്രമായി കുടിക്കുന്നതാണ് ഗുണപ്രദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക