ദഹനകേട്, വായുകോപം എന്നിവ ഒഴിവാക്കാന്‍ കായം സഹായിക്കും. കായത്തില്‍ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആന്റി ഇന്‍ഫ്ളമേറ്ററി സവിശേഷതകളാണ് ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നുള്ള കായം കലര്‍ത്തി കുടിക്കാവുന്നതാണ്.
ദഹനത്തിന് ഉലുവ വളരെയധികം ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്തി മലബന്ധം അകറ്റാന്‍ ഉലുവ നല്ലൊരു മാര്‍ഗമാണ്. അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ച് എരിച്ചില്‍ മാറ്റാനും ഇത് നല്ലതാണ്. ഭക്ഷണം കഴിച്ച ശേഷം ജീരക വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക