ഡല്‍ഹി: ആയിരക്കണക്കിന് സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത 2.73 ശതമാനം വര്‍ധിപ്പിച്ച് തെലങ്കാന സര്‍ക്കാര്‍ . സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തെ 7.2 ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും.
2023 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 17.29 ശതമാനത്തില്‍ നിന്ന് 20.02 ശതമാനമായി ഡിഎ/ഡിആര്‍ പുതുക്കി തെലങ്കാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2023 മെയ് 31-ന് സൂപ്പര്‍അനുവേഷനില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സിന്റെ കുടിശ്ശിക നല്‍കും.
കൂടാതെ ആ ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിന്റെ അവസാന നാല് മാസങ്ങളില്‍ ജനറല്‍ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. അതേസമയം പെന്‍ഷന്‍കാര്‍ക്ക് 2023 ജനുവരിയിലെ പെന്‍ഷനോടൊപ്പം കുടിശ്ശികയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക