Home INTERNATIONAL വെടിയൊച്ചകള്‍ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു, ആ വ്യക്തിയുടെ അടുത്ത നീക്കം എന്താണെന്ന് ഉറപ്പില്ലായിരുന്നു;...

വെടിയൊച്ചകള്‍ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു, ആ വ്യക്തിയുടെ അടുത്ത നീക്കം എന്താണെന്ന് ഉറപ്പില്ലായിരുന്നു; ന്യൂയോര്‍ക്ക് സബ്വേയില്‍ യുവാവിനെ വെടിവച്ച തോക്കുധാരിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

ന്യൂയോര്‍ക്ക്: ചൈന ടൗണ്‍ പരിസരത്ത് സബ്വേയില്‍ യുവാവിനെ വെടിവച്ച തോക്കുധാരിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി ന്യൂയോര്‍ക്ക് സിറ്റി പൊലീസ്. 34 കാരനായ യുവാവിനാണ് ശനിയാഴ്ച പുലര്‍ച്ചെ 1 മണിക്ക് വെടിയേറ്റത്.

ട്രെയിനില്‍ കയറുന്നതിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പ് നടത്തിയ പ്രതിയെയോ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട് വെടിയൊച്ചകള്‍ കേട്ടതായി യാത്രക്കാര്‍ പറയുന്നു.

വെടിയൊച്ചകള്‍ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു, ആ വ്യക്തിയുടെ അടുത്ത നീക്കം എന്താണെന്ന് ഉറപ്പില്ലായിരുന്നു- ഒരു യാത്രക്കാരന്‍ പറഞ്ഞു.

ഒക്ടോബര്‍ 25 മുതല്‍ ജനുവരി 22 വരെ നഗരത്തിലെ സബ്വേ സംവിധാനത്തില്‍ കുറ്റകൃത്യങ്ങള്‍ 16% കുറഞ്ഞതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുളും വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് വെടിവയ്പ്പ് നടന്നത്.

Also Read :   സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്കെതിരായ ഉത്തരവ്; അപ്പീൽ നൽകാൻ ഗവർണർ