Home COOKERY ബ്രെഡ് പുഡ്ഡിംഗ് തയ്യാറാക്കാം

ബ്രെഡ് പുഡ്ഡിംഗ് തയ്യാറാക്കാം

4 എണ്ണം ബ്രെഡ് കഷ്ണങ്ങൾ

ആവശ്യത്തിന് നെയ്യ്

ആവശ്യത്തിന് പാൽ

ആവശ്യത്തിന് പഞ്ചസാര

ആവശ്യത്തിന് ഖോയ

ആവശ്യത്തിന് കുങ്കുമം

ആവശ്യത്തിന് ഉണങ്ങിയ പഴങ്ങളുടെ കൂട്ട്

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിൾസ്പൂൺ നെയ്യ് ഉപയോഗിച്ച് ബ്രെഡ് കഷ്ണങ്ങൾ ടോസ്റ്റ് ചെയ്തെടുക്കുക. ബ്രെഡ് ക്രിസ്‌പി ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കണം. ഈ ബ്രെഡ് കഷ്ണങ്ങൾ മാറ്റി വെക്കാം. ശേഷം പാത്രത്തിൽ പാലും കുങ്കുമപ്പൂവും ചേർത്ത് തിളപ്പിക്കുക. പാൽ തിളച്ചുതുടങ്ങിയാൽ പഞ്ചസാര ചേർത്ത് പാൽ കുറുകി കട്ടിയാകുന്നതുവരെ തിളപ്പിക്കുക.

ഖോയ ചേർത്ത് ഇളക്കുക. മിശ്രിതം അതിൽ കട്ട പിടിച്ച് കിടക്കുന്നില്ല എന്ന് ഉറപ്പാക്കുക. ഇനി ഡ്രൈ ഫ്രൂട്സ് ചേർത്ത് മിശ്രിതം 2-3 മിനിറ്റ് വേവിക്കുക.
ഇത് ഒരു പാത്രത്തിൽ നിരത്തി വെച്ചിരിക്കുന്ന ബ്രെഡ് കഷ്ണങ്ങളിൽ ഒഴിക്കുക. മിശ്രിതത്തിൽ ബ്രെഡ്‌ കഷ്ണങ്ങൾ പൂർണമായും മുങ്ങി കിടക്കാൻ ശ്രദ്ധിയ്ക്കണം.

ഏറ്റവും ഒടുവിൽ മുകളിൽ ഡ്രൈ ഫ്രൂട്സ് മിശ്രിതം വിതറിയാൽ കൂടുതൽ രുചികരമാകും. ഭക്ഷണത്തിനു ശേഷം മധുരത്തിനായി ഈ വിഭവം പരീക്ഷിയ്ക്കൂ. കൂടുതൽ രുചിക്ക് ഇത് തണുപ്പിച്ച് കഴിക്കാം.


 

Also Read :   ഷെയ്ൻ നിഗം ഷൈൻ ടോം ചാക്കോ ചിത്രം 'കൊറോണ പേപ്പേഴ്സ്' ട്രെയിലർ പുറത്തിറങ്ങി