പാരീസ്: ചൈനയില്‍ നിന്നുവരുന്നവര്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഫെബ്രുവരി 15വരെ നീട്ടി ഫ്രാന്‍സ്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ചൈനയിലെ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി. ജനുവരി 31വരെയായിരുന്നു നേരത്തെ നിര്‍ബന്ധിത കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഡിസംബര്‍ 30നാണ് ചൈനയില്‍ നിന്ന് ഫ്രാന്‍സിലേക്ക് വരുന്ന 11 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്ബുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്.