Home KERALA ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി വാച്ചർ കൊല്ലപ്പെട്ടു

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി വാച്ചർ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചർ കൊല്ലപ്പെട്ടു. ഗൂഡല്ലൂരിലെ സ്വകാര്യ കോഫി എസ്റ്റേറ്റിലെ ജീവനക്കാരനായ നൗഷാദലിയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരിക്കേറ്റു. ആനയെ കണ്ട് ഭയന്നോടിയ ഇരുവരെയും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

ഓവാലി പഞ്ചായത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് നൗഷാദലിയെയും ജമാലിനെയും കാട്ടാന ആക്രമിച്ചത്. നൗഷാദിന്‍റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് നടപടികളൊന്നും സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് വനംമന്ത്രി പറഞ്ഞു.

Also Read :   കസ്റ്റഡി മരണം; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ്