Home LATEST NEWS ‘പകർന്നാടിയ കഥാപാത്രങ്ങൾക്കോരോന്നിനും മനസ്സും ഉടലും മാത്രമല്ല ഉയിരിന്റെ ഉൾപ്രകാശവും കൂടി കൊടുക്കുമായിരുന്നു എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്’,...

‘പകർന്നാടിയ കഥാപാത്രങ്ങൾക്കോരോന്നിനും മനസ്സും ഉടലും മാത്രമല്ല ഉയിരിന്റെ ഉൾപ്രകാശവും കൂടി കൊടുക്കുമായിരുന്നു എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്’, ഭരത് ഗോപിയുടെ ഓർമകളിൽ മകൻ മുരളി ഗോപി

മലയാള സിനിമയിൽ എക്കാലത്തേക്കും മികച്ച കയ്യൊപ്പു ചാർത്തിയ നടന വിസ്മയമായിരുന്നു ഭരത് ഗോപി. മികവുറ്റ കഥാപാത്രങ്ങൾ, അവ അഭ്രപാളിയിൽ തന്മയത്തത്തോടെ അവതരിപ്പിക്കുവാനുള്ള അസാമാന്യമായ കഴിവ്. ഇതെല്ലാം ഭരത് ഗോപി എന്ന നടനെ മലയാള സിനിമാ ലോകത്ത് ഇന്നും അടയാളപ്പെടുത്തുന്നു.

ഗ്രീന്‍ ടീ ഡയറ്റ്: തടി കുറയ്ക്കാൻ ഇനി എളുപ്പം

ഒരേ സമയം തന്നെ കൗമാരക്കാരനായും വയോധികനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയിലെത്തിയ ഭരത്‌ഗോപി ഇടക്കയ്ക്ക് നിസ്സഹായാവസ്ഥയുടെ പ്രതിഭിംബമായി നിന്ന് മലയാളി പ്രേക്ഷകരെ കണ്ണീരണിയിക്കുകയും ചെയ്തു. എത്രയെത്ര വേഷങ്ങളിലൂടെയാണ് താനെന്ന കലാകാരനെ ഭരത് ഗോപി അടയാളപ്പെടുത്തി വച്ചിരിക്കുന്നത്.

തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഇപ്പോഴിതാ അച്ഛന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മകൻ മുരളി ഗോപി. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തും എല്ലാമാണ് മുരളി. ” ഇന്ന്… അച്ഛന്റെ പതിനഞ്ചാം ഓർമ്മദിവസം. പകർന്നാടിയ കഥാപാത്രങ്ങൾക്കോരോന്നിനും മനസ്സും ഉടലും മാത്രമല്ല ഉയിരിന്റെ ഉൾപ്രകാശവും കൂടി കൊടുക്കുമായിരുന്നു എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.” മുരളി കുറിക്കുന്നു.

Also Read :   മനോഹരൻ്റെ മരണ കാരണം ഹൃദയാഘാതം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ