ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനെ രക്ഷിക്കാന്‍ ഇനി അല്ലാഹുവിന് മാത്രമേ കഴിയൂവെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദാര്‍. പാക്കിസ്ഥാന്റെ ഇപ്പോഴത്ത അവസ്ഥയ്ക്ക് ഉത്തരവാദി അല്ലാഹുവാണെന്നും അതെ അല്ലാഹുവിന് മാത്രമേ പാക്കിസ്ഥാനെ ഇന് സമ്പന്നമാക്കാന്‍ കഴിയൂവെന്നുമാണ് അദ്ദേഹത്തിന്റെ വിചിത്ര പ്രസ്താവന.
രാജ്യത്തിന്റെ അഭിവൃദ്ധിയും വികസനവും പരിഹരിക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ, കാരണം അദ്ദേഹമാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് ഇസ്ഹാഖ് ദാര്‍ പറഞ്ഞു. പാകിസ്ഥാന്‍ പുരോഗമിക്കുമെന്നും അള്ളാഹു ഒരു ദിവസം രാജ്യത്തെ സമ്പന്നമാക്കുമെന്നും പൂര്‍ണ വിശ്വാസമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ ഈ പ്രസ്താവന പാക്കിസ്ഥാനില്‍ പലതരത്തിലാണ് സ്വീകരിക്കുന്നത്. പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷം സര്‍ക്കാരിന് മേല്‍ ചാരുമ്പോള്‍ പൊതുജനങ്ങളും നിലവിലെ സര്‍ക്കാരില്‍ അതൃപ്തരാണ്.