Home KERALA ചിന്തയുടെ ഗവേഷണ പ്രബന്ധ മൂല്യനിര്‍ണയത്തിലും അട്ടിമറി

ചിന്തയുടെ ഗവേഷണ പ്രബന്ധ മൂല്യനിര്‍ണയത്തിലും അട്ടിമറി

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയതോടെ ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിലെ അപാകത ചർച്ചയായിരിക്കുകയാണ്. കോപ്പിയടി നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേരള സർവകലാശാലയിലെ മുൻ പിവിസിയുടെ പ്രബന്ധത്തിന്‍റെ ഭൂരിഭാഗവും കോപ്പിയാണെന്ന് കണ്ടെത്തിയെങ്കിലും ഭരണ സ്വാധീനത്താൽ തുടർനടപടികൾ നിർത്തിവച്ചിരുന്നു.

പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിനായി 12 പേരടങ്ങുന്ന പാനലാണ് ഗൈഡ് നിർദ്ദേശിക്കേണ്ടത്. ഇതിൽ രണ്ടുപേർ രാജ്യത്തിനു പുറത്ത് നിന്നായിരിക്കണം. രണ്ടുപേർ സംസ്ഥാനത്ത് നിന്നുള്ളവരും. എന്നിരുന്നാലും, ബന്ധപ്പെട്ട സർവകലാശാലക്ക് പുറത്തുള്ളവരായിരിക്കണം. ബാക്കി എട്ടു പേർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാകണം. ഇതിൽ മൂന്ന് പേർക്കാണ് മൂല്യനിർണയത്തിന് പ്രബന്ധം അയക്കേണ്ടത്. മൂല്യനിർണയം നടത്തേണ്ടവരെ വി.സി തിരഞ്ഞെടുക്കും. അത് രഹസ്യമായിരിക്കണം.

മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നത് സ്വാധീനമുള്ളവരുടെ താൽപ്പര്യം മുൻനിർത്തിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ചിന്ത ജെറോമിന്‍റെ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയവരിൽ ഒരാൾ ഗൈഡ് തന്നെയായിരുന്നു എന്നും ആരോപണമുണ്ട്. നേരത്തെ മൂല്യനിർണയത്തിന് അയച്ച പല പേപ്പറുകളും ഗുണനിലവാരമില്ലാത്തതിനാൽ തിരികെ വരാറുണ്ടായിരുന്നു. അത്തരം സംഭവങ്ങൾ ഇപ്പോൾ നടക്കുന്നില്ല.

Also Read :   കന്നിയാത്ര വിജയകരമാക്കി ചൈനയുടെ ആദ്യ തദ്ദേശീയ വിമാനം