Home CRIME സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍; എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും

സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍; എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും

കൊച്ചി: ജഡ്ജിമാര്‍ക്ക് കമ്മിഷന്‍ നല്‍കാനെന്ന പേരില്‍ കക്ഷികളിൽ നിന്ന് പണം പറ്റിയെന്ന മൊഴിയെ തുടർന്ന് ഹൈക്കോടതി അഡ്വ. സൈബി ജോസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സാധ്യത. ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നേരത്തെ ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയിരുന്നു.

സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനു സമർപ്പിച്ചു. വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിച്ചതായി കമ്മീഷണർ കെ സേതുരാമൻ വ്യക്തമാക്കി. റിപ്പോർട്ട് പരിശോധിച്ച ശേഷം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.

കേസുമായി ബന്ധപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊലീസ് വിവിധ രേഖകൾ പരിശോധിച്ചിരുന്നു. സൈബി ജോസ് കിടങ്ങൂരിൻ്റെയടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കക്ഷിയായ നിർമ്മാതാവിന്‍റെയും സൈബിയുടെ ജൂനിയർ അഭിഭാഷകരുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read :   തുളസിയുടെ ഈ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ?