ഗ്രീന്‍ ടീ ദിവസം മുഴുവന്‍ ഇടയ്ക്കിടെ കുടിയ്ക്കുക. അളവു കുറച്ചു മതി. ഇത് ഗ്രീന്‍ ടീ ഡയറ്റ് പാലിയ്ക്കാനുള്ള പ്രധാന പാഠമാണ്. വിശപ്പു കുറയ്ക്കാനുള്ള പ്രധാന വഴിയാണ് ഗ്രീന്‍ ടീ. ഭക്ഷണത്തിനു മുന്‍പ് ഇത് കുടിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ ഷുഗര്‍ ഫാറ്റ് കോശങ്ങളിലേയ്ക്കു കടക്കുന്നത് തടയപ്പെടുന്നു. ഇത് തടി കുറയ്ക്കുകയും ചെയ്യും. വൈകീട്ട് മൂന്നു നാലു മണിയോടെ ഗ്രീന്‍ ടീ കുടിയ്ക്കുക. ഇത് ശരീരത്തില്‍ കെട്ടി നില്ക്കുന്ന വെള്ളം നീക്കം ചെയ്ത് വാട്ടര്‍ റീടെന്ഷന് വെയ്റ്റ് നീക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ മൂത്രം കൂടുതല്‍ അളവില്‍ പോകുന്നതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക