Home HEALTH സ്‌ട്രെസ്സ് കുറയ്ക്കാന്‍ മൂന്ന് വഴികളിതാ

സ്‌ട്രെസ്സ് കുറയ്ക്കാന്‍ മൂന്ന് വഴികളിതാ

ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുന്നത് കുറച്ച് നല്ലതായിരിക്കും. ഇത് മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ മറക്കുന്നതിലേയ്ക്കും നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും സഹായിക്കും. പാട്ട് പാടുന്നതും കളറിംഗ് ചെയ്യുന്നതും മനസ്സിന് ആശ്വാസം നല്‍കുന്നവയാണ്.

നല്ലപോലെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. മനസ്സിനെ ശാന്തമാക്കാന്‍ ഇത് ഒുപാട് സഹായിക്കും. ആസ്വദിച്ച് കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഓരോ രുചിയും കൃത്യമായി മനസ്സിലാക്കുന്നതിനും അസ്വദിക്കുന്നതിനും ഇത് സഹായിക്കും.

മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ് നടത്തം. രാവിലെയോ അല്ലെങ്കില്‍ വൈകീട്ടോ കുറച്ച് നേരം നടക്കാന്‍ ഇറങ്ങുന്നത് നല്ലതാണ്.

Also Read :   ട്വിറ്റർ ബയോ ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാക്കി രാഹുൽ ഗാന്ധി