വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ മാറ്റത്തിന്റെ പാതയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തൊഴില്‍മേളകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഎച്ച്‌എസ്സി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ സ്‌കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയതായി ആരംഭിച്ച NSQF ജോബ് റോളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായ സംവിധാനമാണ്. സ്‌കില്‍ കോഴ്‌സുകള്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സംരംഭകരാകുവാനും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുവാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരണമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചറല്‍ ആന്റ് ഫിഷറീസ്, പാരാമെഡിക്കല്‍, കൊമേഴ്‌സ് ആന്റ് ടൂറിസം, ജനറല്‍ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതിക്കൊണ്ട് വൊക്കേഷണല്‍ വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആ മേഖലയില്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.