മകളുടെ മുഖം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര. 2022 ജനുവരിയിലാണ് പ്രിയങ്കയും നിക് ജൊനാസും വാടകഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്.
മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് പ്രിയങ്കയുടെ മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആയിരുന്നു താരം ഇതുവരെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്.
ആദ്യമായാണ് പ്രിയങ്ക മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക