മുട്ട കുട്ടികള്‍ക്ക് ഈ ഗുണത്തിനായി അവശ്യം നല്‍കേണ്ട ഒന്നാണ്. കാല്‍സ്യം, പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. ഇതിലെ വൈറ്റമിന്‍ ബി2 അടങ്ങിയിട്ടുണ്ട്. റൈബോഫ്ളേവിന്‍ എന്നും ഇത് അറിയപ്പെടുന്നു. ഇത് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ മികച്ചതാണ്. കുട്ടികള്‍ക്കുള്ള സമീകൃതാഹാരമാണ് ഇത്.
ഇലക്കറികളും കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ എ, സി, കെ, ഫൈബര്‍, ഫോളേറ്റ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം കുട്ടിയുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നു.
പഴം കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇതില്‍ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, സോലുബിള്‍ ഫൈബര്‍, വൈറ്റമിന്‍ ബി6, എ, സി, പ്രീ ബയോട്ടിക്സ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കുട്ടിയ്ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നതിന് പുറമേ ബാലന്‍സ്ഡ് ഡയറ്റ് കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക