ഭക്ഷ്യവ്യവസായത്തില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്നും സ്വന്തമായി ഒരു ബ്രാന്‍ഡ് ഉണ്ടാകണമെന്ന രണ്ടു ചെറുപ്പക്കാരുടെ സ്വപ്നത്തില്‍ നിന്നും പിറവിയെടുത്ത് കല്‍ഹാര. നീണ്ട നാളത്തെ പഠനത്തിനു ശേഷം 2022 ജൂലൈ 16നാണ് ഇരുവരും സ്വപ്നപദ്ധതിയിലേക്കുള്ള ആദ്യ ചുവട് വച്ചത്.
ജീവിതത്തില്‍ റിസ്‌ക് എടുക്കുന്നവര്‍ക്കെ വിജയമുണ്ടാകുമെന്ന തത്വം മനസ്സിലാക്കി ആത്മ വിശ്വാസത്തോടെയാണ് നേഴ്സായിരുന്ന രഞ്ജിത് അയ്യപ്പനും സീനിയര്‍ ഓഡിറ്റ് അസോസിയേറ്റ് ആയി ജോലി ചെയ്തിരുന്ന ശ്രീജിത് അയ്യപ്പനും ചേര്‍ന്ന് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. കൊച്ചുകുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിലുള്ള മായം ചേരാത്ത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യമാണ് കല്‍ഹാരയുടെ പിറവിയ്ക്ക് പിന്നില്‍.
മായം കലര്‍ന്ന കറിപ്പൊടികളും മറ്റും വിപണിയില്‍ വ്യാപകമാകുന്ന കാലത്താണ് മായവും കലര്‍പ്പുമില്ലാത്ത മസാലപ്പൊടികള്‍ കല്‍ഹാര ജനങ്ങളിലേക്കെത്തിക്കുന്നത്. വിഷരഹിതമായ കറിപ്പൊടികളും അരിപൊടി, പുട്ടുപൊടി തുടങ്ങിയ ഉല്‍പ്പന്നങ്ങളും ആരോഗ്യകരമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കല്‍ഹാരയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്.
കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി കല്‍ഹാരയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ജില്ലകളിലേക്ക് മായം കലരാത്ത ഉല്‍പ്പന്നം എത്തിക്കുക എന്നതാണ് ഈ യുവ സംരംഭകരുടെ ലക്ഷ്യം.
കല്‍ഹാരയുടെ അപ്പം പത്തിരി ഇടിയപ്പം പൊടി, സ്റ്റീം പുട്ടുപൊടി, ഈസി പാലപ്പം, റോസ്സ്റ്റഡ് റവ,അട്ട, സ്റ്റീം ഗോതമ്പ് പുട്ട് , മൈദ,ഗരം മസാല, ചിക്കന്‍മസാല, മീറ്റ് മസാല, സാമ്പാര്‍,മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്പൊടി തുടങ്ങിയവയ്ക്ക് ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിറക് ഉരുളിയില്‍ വറുത്തെടുക്കുന്നത് കൊണ്ടു തന്നെ പഴയകാല രുചി കൂട്ടാണെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. തുടക്കം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ഉപയോക്താക്കളില്‍ നിന്നും കല്‍ഹാര നേടിയെടുത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 9961204393, 9916172414, 8714167323