കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തൃശൂർ മണ്ണൂത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിലും പട്ടാമ്പിയിലും മലപ്പുറം ജില്ലയിലെ തവനൂരിലുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങളിലുമാണ് പരിപാടി നടത്തുക.
കോട്ടും സ്യൂട്ടുമണിഞ്ഞ് വിധു; അത് പൊളിച്ചല്ലോ എന്ന് ആരാധകർ
ഫെബ്രുവരി മൂന്നാം വാരം മുതലാണ് പരിപാടി. കൃത്യത കൃഷി, മഴമറ നിർമ്മാണം, പോളി ഹൗസ് നിർമ്മാണം, പോളി ഹൗസിലെ വിള പരിപാലനം, തുള്ളി നന , സ്പ്രിംഗ്ലർ ജലസേചനം, ട്രാക്ടർ,പവർ ടില്ലർ എന്നിവയുടെ പ്രവർത്തിപ്പിക്കൽ , മൂല്യ വർർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലാണ് പരിശീലനം നൽകുക.
കുഞ്ഞനുജനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ഏഴ് വയസുകാരിയെ പ്രശംസിച്ച് ഡബ്ല്യൂ.എച്ച്.ഒ മേധാവി
18 മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് സൗജന്യമായാണ് പരിശീലന പരിപാടി നടത്തുന്നത്. താല്പര്യമുള്ളവർക്ക് രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ 0487-2370726, 7594899764 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക