ധാരാളം നാരുകൾ മുഴുവൻ ധാന്യത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ഫൈബ്രോയ്ഡ് മുഴകൾ വരാതിരിക്കാൻ സഹായിക്കും. കൂടാതെ, ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള ഈസ്ട്രജൻ പുറംതള്ളുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
ഇതെല്ലാം ഗർഭപാത്രത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.
നല്ല ഫ്രഷ് പഴങ്ങളിൽ വിറ്റമിൻ സിയും ഫ്ലേവനോയ്ഡും അടങ്ങിയിരിക്കുന്നു. ഫൈബ്രോയ്ഡ് പ്രശ്നങ്ങൾ ഉള്ളർക്ക് നല്ലൊരു പരിഹാരമാണ് നല്ല ഫ്രഷ് പഴങ്ങൾ കഴിക്കുന്നത്.
ഇവയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡ് പ്രത്യുൽപാദന സംവിധാനത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നുണ്ട്. അതുപോലെ ഓവറിയൻ കാൻസർ വരാതിരിക്കാനും ഇത് സഹായിക്കും
ഇലകൾ കറിവെച്ച് കഴിക്കുന്നത്, പ്രത്യേകിച്ച് ചീര എന്നിവയെല്ലാം കഴിക്കുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക