വേവിച്ച ബോണ്ലസ് ചിക്കന്‍ ബ്രസ്റ്റ് (കഷ്ണങ്ങളാക്കിയത്)
അര കപ്പ് ഉണക്ക മുന്തിരി
1 കപ്പ് സീഡ് ലസ് മുന്തിരി
1 വലിയ ആപ്പിള്‍ (കഷ്ണങ്ങളാക്കിയത്)
ഒന്നര കപ്പ് സെലാരി (കഷ്ണങ്ങളാക്കിയത്)
2 ഗ്രീന്‍ ഓനിയന്‍ (കഷ്ണങ്ങളാക്കിയത്)
ഒരു കൈ നിറയെ ലെറ്റൂസ് ലീവ്സ്)
അര കപ്പ് നിലകടല (അലങ്കരിക്കാന്‍)
അര കപ്പ് തൈര്
കാല് കപ്പ് പുതീന ചട്നി
മുക്കാല്‍ ടീ സ്പൂണ്‍ കറി പൗഡര്‍
ചിക്കന്‍ , ഉണക്ക മുന്തിരി , മുന്തിരി , ആപ്പിള്‍ , സെലാരി , ഗ്രീന്‍ ഓനിയന്‍ എന്നിവ യോജിപ്പിക്കുക. മറ്റൊരു കപ്പെടുത്ത് തൈര് , പുതീന ചട്നി , കറി പൗഡര്‍ എന്നിവ യോജിപ്പിക്കുക. ശേഷംരണ്ടാമത്തെ ചേരുവ ചിക്കന്‍ മിക്സിന്റെ മുകളിലേക്ക് ഒഴിക്കുക.
സ്വാദ് എല്ലായിടത്തും കൃത്യമായി എത്താനായി ഈ കൂട്ട് യോജിപ്പിക്കുക. ഇത് അടച്ചുവെച്ച് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ സൂക്ഷിക്കുക. ഈ ചിക്കന്‍ സാലഡ് ഫ്രിഡ്ജില്‍ നിന്നും എടുത്ത് ലെറ്റൂസ് ലീവ്സ് മുകളില്‍ വിതറുക , നിലകടല വിതറി അലങ്കരിച്ച ശേഷം ഒരു മണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിളമ്പാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക