സംസ്കരിച്ച ഭക്ഷണങ്ങള്‍ സാധാരണയായി രുചികരമാണ് എന്ന് നമുക്കറിയാം. കാരണം ഇവയിലെല്ലാം തന്നെ നമ്മുടെ ആവശ്യാനുസരണം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് രുചി നല്‍കുമെങ്കിലും ആരോഗ്യത്തെ നശിപ്പിക്കുന്നു എന്നതാണ് സത്യം
ഉയര്‍ന്ന കലോറിയും പോഷകങ്ങള്‍ തീരെയില്ലാത്തതുമായ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഓര്‍മ്മശക്തിയെ പെട്ടെന്ന് ബാധിക്കില്ലെങ്കിലും അത് പതിയെ പതിയേ നമ്മുടെ ഓര്‍മ്മയെ കീഴടക്കുന്നു. മസ്തിഷ്കത്തിന് കൃത്യമായ ആരോഗ്യകരമായ പോഷകങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു.
എപ്പോഴും കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ താല്പ്പര്യപ്പെടുന്നവര് അറിയാതെ അമിതമായ പഞ്ചസാരയും കൃത്രിമ മധുരപലഹാരങ്ങളും പോലെയുള്ളവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇതിലാകട്ടെ വെളുത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടായിരിക്കും. ഇത് നിങ്ങളുടെ ഓര്‍മ്മക്കുറവിനും ആരോഗ്യ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നതിനുള്ള സാധ്യത നിസ്സാരമല്ല.
ക്രിത്രിമ മധുരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇത് പതിവാക്കുന്നത് നിങ്ങളുടെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി ഓര്‍മ്മശക്തി നഷ്ടപ്പെടുകയും അല്‍ഷിമേഴ്സ് പോലുള്ള ഗുരുതര അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക