സെല്ലുലൈറ്റ് എന്നത് വളരെ സാധാരണമായ ഒരു ചര്‍മ്മ അവസ്ഥയാണ്. സെല്ലുലൈറ്റ് എന്നത് ചര്‍മ്മത്തിന് താഴെ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെയാണ്. ഇത് സാധാരണ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥയാണ്. ഇതിന് പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നുള്ളതാണ് സത്യം. ഇതൊരു വലിയ ചര്‍മ്മപ്രശ്നം അല്ലാത്തതിനാല്‍ പലരും അതിനെ പ്രതിരോധിക്കാന്‍ വേണ്ടത് ചെയ്യുന്നില്ല.
എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ചിലരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായതിന് ശേഷമുള്ള 80 ശതമാനം സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഈ അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ മങ്ങലായി മാറുകയും അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ഓറഞ്ച് തൊലി പോലെ കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് സാധാരണയായി തുടകളിലും വയറിലും കൈകളിലും ആണ് കാണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക