പനീര്‍ – 500 ഗ്രാം (സമചതുരത്തില്‍ മുറിച്ചത്)
ബട്ടര്‍ – 4 ടീസ്പൂണ്‍
എണ്ണ – 1 ടീസ്പൂണ്‍
കറുവ ഇല – 1
ഗ്രാമ്പൂ – 2 എണ്ണം
കറുവപ്പട്ട – 1 കഷ്ണം
ഉണങ്ങിയ ചുവന്ന മുളക് – 2 എണ്ണം
മല്ലി – 2 ടീസ്പൂണ്‍
സവാള – 1 (അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
തക്കാളി – 3 എണ്ണം
മല്ലിപൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കസൂരി മേഥി (ഉണങ്ങിയ ഉലുവ ഇല) – 1 ടീസ്പൂണ്‍
ക്രീം – 1 ടീസ്പൂണ്‍
വെള്ളം – ½ കപ്പ്
ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണയും ഒരു ടീസ്പൂണ്‍ എണ്ണയും ചൂടാക്കുക. * കറുവ ഇല, ചതച്ച ചുവന്ന മുളക്, ചതച്ച മല്ലി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. അരിഞ്ഞ ഉള്ളി ചേര്‍ത്ത് ഇടത്തരം തീയില്‍ 4-5 മിനിറ്റ് ഫ്രൈ ചെയ്യുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മറ്റൊരു 2-3 മിനിറ്റ് വേവിക്കുക. ഇനി മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി, തക്കാളി മിശ്രിതം എന്നി ചേര്‍ക്കുക. ഇടത്തരം തീയില്‍ 5-6 മിനിറ്റ് വേവിക്കുക. അതിനുശേഷം പനീര്‍ കഷണങ്ങളായി ചേര്‍ത്ത് മിശ്രിതം നന്നായി ഇളക്കുക. * വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. കറിയില്‍ കസൂരി മേഥി വിതറി 5-6 മിനിറ്റ് നേരം കുറഞ്ഞ തീയില്‍ വേവിക്കുക. ഇതുകഴിഞ്ഞ് തീ അണച്ച് ബാക്കിയുള്ള വെണ്ണയും ക്രീമും ഇതിലേക്ക് ചേര്‍ക്കുക. പനീര്‍ ബട്ടര്‍ മസാല തയാറായി
പ്രതികരിക്കാൻ ഇവിടെ എഴുതുക