തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച ഉണ്ടായെന്നാണ് റിപ്പോർട്ട്. 2023 ജനുവരി മാസത്തിൽ ആകെ 323792 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിരിക്കുന്നത്.
ആദിവാസി വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്രശരാശരിയെക്കാളും താഴെയെന്ന് റിപ്പോർട്ട്
വിമാന ഷെഡ്യൂളുകളിലും വളർച്ച ഉണ്ടായിട്ടുണ്ട്. 31.53% വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജനുവരിയിൽ 1671 ആയിരുന്ന എയർ ട്രാഫിക് മൂവ്മെന്റ് 2023 ജനുവരിയിൽ 2198 ആയി വർധിക്കുകയും ചെയ്തു.
എം.എൽ.എ ഇടപെട്ടു; വാടകമുറിയിൽ നിന്ന് 4 ജീവിതങ്ങൾ ശുഭപ്രതീക്ഷയിലേക്ക്
ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 അന്താരാഷ്ട്ര വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് ഇപ്പോൾ ആഴ്ചയിൽ ശരാശരി സർവീസ് നടത്തുന്നുണ്ട്. പത്തോളം നഗരങ്ങളിലേക്ക് ആഭ്യന്തര സർവീസും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക