ശുദ്ധമായ പാൽ ഉൽപാദന പരിശീലനം തലസ്ഥാനത്ത് നടക്കും. ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ചാണ് പരിശീലനം നടക്കുക.
ഫെബ്രുവരി 20,21 തീയതികളിൽ നടക്കുന്ന പരിശീലനത്തിൽ ‘ശുദ്ധമായ പാൽ ഉൽപാദനം’ എന്നതായിരിക്കും വിഷയം.
കുമ്പളങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫോൺ മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്രബത്തയും നൽകുന്നതാണ്.
പരിശീലനാർത്ഥികൾ ആധാർ കാർഡിന്റ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. ഫോൺ :0471-2440911
പ്രതികരിക്കാൻ ഇവിടെ എഴുതുക