വാഷിംഗ്ടണ്‍: മുന്‍ എന്‍ബിഎ താരങ്ങളായ കെയോണ്‍ ഡൂളിംഗ്, അലന് ആന്ഡേഴ്സണ് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. ഒരിക്കലും നടക്കാത്ത സേവനങ്ങള്‍ക്കായി ക്ലെയിമുകള്‍ ഉന്നയിച്ച് ലീഗിന്റെ ആരോഗ്യ-ക്ഷേമ പദ്ധതിയെ കബളിപ്പിച്ചെന്ന കുറ്റത്തിനാണ് രണ്ട് മുന്‍ എന്‍ബിഎ കളിക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.
ഏഴ് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം 13 സീസണുകള്‍ കളിച്ച കെയോണ്‍ ഡൂളിംഗും അഞ്ച് ക്ലബ്ബുകള്‍ക്കൊപ്പം കളിച്ച എന്‍ബിഎ വെറ്ററന്‍ അലന് ആന്‍ഡേഴ്സണും ഏകദേശം 4 മില്യണ്‍ ഡോളറിന്റെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് അറസ്റ്റിലായ 19 മുന്‍ കളിക്കാരില്‍ ഉള്‍പ്പെടുന്നവരാണ്.
എന്‍ബിഎ പ്ലെയേഴ്സ് അസോസിയേഷന്റെ മുന്‍ വൈസ് പ്രസിഡന്റ് ഡൂളിംഗിനെ 30 മാസത്തെ തടവിന് ശിക്ഷിച്ചതായി ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഫെബ്രുവരി 10ന് ആന്‍ഡേഴ്സനെ നേരത്തെ 24 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക