യുകെ: ഫെബ്രുവരി 19ന് നടന്ന 76-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്ത് വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും ഏവരെയും അമ്പരപ്പിച്ചു, രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വാര്‍ഷിക അവാര്‍ഡ് ചടങ്ങില്‍ ഇരുവരും പങ്കെടുക്കുന്നത്.
40 കാരനായ വില്യം വെല്‍വെറ്റ് ബ്ലേസറും പേറ്റന്റ് ലെതര്‍ ഷൂസും ഉള്ള കറുത്ത സ്യൂട്ടാണ് ധരിച്ചിരുന്നത്. 41 കാരിയായ കേറ്റ് വെളുത്ത ഗൗണില്‍ മുഴുനീള കറുത്ത കയ്യുറകളോടെ എത്തിയാണ് ഏവരെയും അമ്പരപ്പിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലണ്ടനില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ ഇരുവരും പങ്കെടുക്കുമെന്ന് മുമ്പ് സ്ഥിരീകരിച്ചിരുന്നു.
2010 മുതല്‍ ബാഫ്റ്റ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായ വെയില്‍സ് രാജകുമാരനും ഭാര്യയും പരിമിതികള്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പകരം 2022 മാര്‍ച്ചിലെ ഇവന്റിനിടെ റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചിരുന്നു.
ബാഫ്റ്റയുടെ പ്രസിഡന്റ് എന്ന നിലയില്‍ പ്രതിഭാധനരായ ആളുകള്‍ക്ക് സിനിമ, ഗെയിമുകള്‍, ടെലിവിഷന്‍ എന്നിവയില്‍ വിജയകരമായ കരിയര്‍ വികസിപ്പിക്കുന്നതിന് അവസരങ്ങളും പിന്തുണയും നല്‍കുന്നതിന് ബാഫ്റ്റ വര്‍ഷം മുഴുവനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നതില്‍ എനിക്ക് അഭിമാനമുണ്ട്,’ വില്യം പറഞ്ഞു.
അതെസമയം, 76ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ പുരസ്കാര വേദിയില്‍ തിളങ്ങി എഡ്വേര്‍ഡ് ബര്‍ഗറിന്റെ ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്. മികച്ച സിനിമ, സംവിധായകന് ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത് . മികച്ച നടനുളള പുരസ്കാരം ഓസ്റ്റിന്‍ ബട്ലര് (എല്‍വിസ്) സ്വന്തമാക്കിയപ്പോള്‍ ടാറില്‍ അഭിനയിച്ച കേറ്റ് ബ്ലാഞ്ചെറ്റ് മികച്ച നടി ആയി . അവതാര്‍: ദി വേ ഓഫ് വാട്ടറിനാണ് മികച്ച വിഷ്വല്‍ ഇഫക്റ്റിനുള്ള പുരസ്കാരം.
14 നോമിനേഷനുകളോടെ അവാര്‍ഡ് ദാന ചടങ്ങില്‍ വേറിട്ട് നിന്ന ചിത്രമാണ് എഡ്വേര്‍ഡ് ബര്‍ഗര്‍ സംവിധാനം ചെയ്ത ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്. മികച്ച സംവിധായകന് അടക്കം ഏഴ് പുരസ്കാരങ്ങളാണ് ചിത്രത്തിനെ തേടിയെത്തിയത്.
മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുളള പുരസ്കാരം എഡ്വേര്‍ഡ് ബര്‍ഗര്‍, ലെസ്ലി പാറ്റേഴ്സണ്‍, ഇയാന്‍ സ്റ്റോക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണം, ഇംഗ്ലീഷ് ഇതര ചിത്രം, ഒറിജിനല്‍ സ്കോര്‍, മികച്ച സൗണ്ട് വിഭാഗത്തിലും ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് പുരസ്കാരം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക