മികവിലേക്ക് പൊതു വിദ്യാലയങ്ങൾ വന്നത് വഴി സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സാധിച്ചെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. പൊതു വിദ്യാഭ്യാസ സംരക്ഷണം ജനകീയ മുന്നേറ്റം വഴിയാണ് സംസ്ഥാന സർക്കാരിന് ഇതിനു സാധ്യമായത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ ഇതിന്റെ മികവ് ഇനി കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സിജിയും, ലയജയും പുതുജീവിതത്തിലേക്ക്; വിവാഹ സമ്മാനവുമായി ഓടിയെത്തി കുഞ്ഞുസുഹൃത്തുക്കൾ
ഗ്രാമീണ മേഖലയെ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയിലേയ്ക്ക് എത്തിക്കുവാൻ എയ്ഡഡ് വിദ്യാലയങ്ങൾ വലിയ പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. ഈ പുരോഗതി വൈലത്തൂർ മേഖലയിൽ എത്തിക്കാൻ അത്താണിക്കൽ സ്കൂൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്കൂളിന്റെ 108ആം വാർഷികം “മിനർവ്വ 2023” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക