Home ASTROLOGY നിങ്ങളുടെ ഈ മാസം എങ്ങനെ? മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

നിങ്ങളുടെ ഈ മാസം എങ്ങനെ? മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

2023 മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

അശ്വതി

ദീർഘകാലമായി തടസപ്പെട്ട ചില കാര്യങ്ങൾ നടക്കും. സജ്ജന സഹകരണം വർധിക്കും . ജനമധ്യത്തിൽ അംഗീകാരവും സൽകീർത്തിയുമുണ്ടാകും . പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും. പുതിയ ചില സംരംഭങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കും

ഭരണി

സാമൂഹിക സാമ്പത്തിക നേട്ടങ്ങളിൽ ഗുണപരമായ സ്വാധീനം സിദ്ധിക്കും. പൊതു കാര്യങ്ങളിൽ താൽപര്യം, ഗാർഹിക കാര്യങ്ങളിൽ മികവ്, മാതാപിതാക്കളുമായി നല്ല ബന്ധം എന്നിവ അനുഭവഭേദ്യമാകും. പ്രയോജനപ്രദമായ യാത്രകൾ നടത്തുവാൻ സാധിക്കും. വാഹനം കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ ഒഴിവാക്കണം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും വിവാഹകാര്യങ്ങളിലെ തടസ്സം മാറും.

കാർത്തിക

പൊതുവെ ഗുണാനുഭവങ്ങൾ വർധിക്കും. സന്താനങ്ങൾക്ക് സന്തോഷാനുഭവം. ഔദ്യോഗിക രംഗത്ത് കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. സമാധാനപരമായ ചുറ്റുപാടുകൾ, അനുരൂപമായ ഗൃഹാന്തരീക്ഷം എന്നിവയുണ്ടാകും. ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടുള്ള അനാരോഗ്യം വിഷമിപ്പിക്കും. അനുയോജ്യമായ വിവാഹാലോചനകൾ വന്നുചേരും

രോഹിണി

ധനാഗമം, ആരോഗ്യം, കാര്യവിജയം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കുടംബത്തിലെ പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള അവസരം കൈവരും. ഭൂമിവാങ്ങുന്നതിനും വീടുവയ്ക്കുന്നതിനും പരിശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം

മകയിരം

കുടുംബ കാര്യങ്ങളിൽ ജാഗ്രതയും കാര്യക്ഷമതയും കാണിക്കും. സുഹൃത്തുക്കളുമായി സംഗമിക്കാനും ചില കൂട്ടുകച്ചവടത്തിൽ ഏർപ്പെടാനും ഇടവരും. വന്നു ചേരേണ്ട ധനാഗമനത്തിന് കാലതാമസങ്ങൾ അനുഭവപ്പെടാം. സ്ത്രീകളെ കൊണ്ടുള്ള ഉപദ്രവം ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തിരുവാതിര

ഗുണദോഷ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. പുതിയ പഠനക്രമങ്ങളോ ഉപരിപഠന ആശയങ്ങളോ സാധൂകരിക്കപ്പെടും എന്നാൽ തന്റെ തെറ്റായ സംസാരം കൊണ്ട് മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാൻ ഇടവരും. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കബളിക്കപ്പെടാൻ ഇടയുള്ളതു കൊണ്ട് ശ്രദ്ധിക്കുക. ആരോഗ്യസ്ഥിതിയിൽ അസ്വസ്ഥത ഉണ്ടാകുമെങ്കിലും ക്രമേണ ആരോഗ്യം മെച്ചപ്പെടും

പുണർതം

പാഴ്ച്ചെലവുകൾ വർധിക്കും. യുക്തിപൂർവ്വമായ സമീപനത്തിലൂടെ പ്രതിസന്ധികൾ ഒഴിവാകും. ചില നല്ല അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. സംസാരത്തിൽ മിതത്വം പാലിക്കണം. ജോലിഭാരം യാത്രാ ക്ലേശങ്ങൾ ഇവ അനുഭവപ്പെടാം

പൂയം

ചെറിയ ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. എന്നാൽ സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും സർക്കാർ അനുകൂല ലഭ്യതയും ഉണ്ടാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കും.

ആയില്യം

ശാരീരിക അസ്വസ്ഥതകളും മടി പോലുള്ള അവസ്ഥകളുമുണ്ടാകും. പനിപോലുള്ള പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മത്സരപരീക്ഷകൾ വിജയത്തിലെത്തിക്കും. വിദേശ പഠനങ്ങൾ ആഗ്രഹികുന്നവർക്ക് അവസര ലബ്ധിയുണ്ടാകും. പ്രയത്നങ്ങൾക്ക് നല്ല ഗുണാനുഭവം ഉണ്ടാകും

മകം

ഒരു ദുർബലാവസ്ഥ ആരോഗ്യ കാര്യങ്ങളിൽ വരാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും ദുർവാശി കലഹങ്ങൾക്ക് കാരണമാകും. വിദ്യാർത്ഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാം. സുഹൃദ് ബന്ധങ്ങൾ വർധിക്കുമെങ്കിലും നിലവിലുള്ള സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം.

Also Read :   ആരോഗ്യമുള്ള ശരീരത്തിനായി നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

പൂരം

പ്രവൃത്തി രംഗത്ത് ജോലിഭാരം കൂടും. അനാരോഗ്യം മൂലം വിഷമിക്കാനിടവരും. ദാമ്പത്യ ജീവിതത്തിൽ അനാവശ്യ സംശയങ്ങൾ ഒഴിവാക്കുകയും പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യുകയും വേണം. യാത്രാവേളയിൽ പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും നഷ്ടപ്പെടുവാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. പകർച്ചവ്യാധികൾ കലശലാകാതെയിരിക്കാൻ വളരെ ശ്രദ്ധിക്കുക .

ഉത്രം

വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനത്തിലൂടെ വിജയം വരിക്കാൻ സാധിക്കും. വിശ്വസ്തരിൽ നിന്ന് പ്രതികൂല അനുഭവങ്ങൾ ഉണ്ടാകാം. ദൈവീക കാര്യങ്ങളിൽ താൽപര്യം വർധിക്കും. അപവാദങ്ങൾ കേൾക്കാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. വളർത്തു മൃഗങ്ങളിൽ നിന്നും ആപത്ത് സംഭവിക്കാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം.

അത്തം

കുടുംബ ജീവിതം പൊതുവെ മെച്ചപ്പെടും. ആഢംബര ചെലവുകൾ വർധിക്കും. ചില സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. മാസവസാനം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിചാരിച്ചിരിക്കാത്ത ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വരും

ചിത്തിര

ധനപരമായി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സ്ത്രീകളുമായുള്ള അമിതമായ ഇടപെടലുകൾ മൂലം പല തെറ്റിദ്ധാരണകളും ഉണ്ടാകും. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സമർപ്പണവും ഉണ്ടാക്കാൻ ശ്രമിക്കും.

ചോതി

തൊഴിൽ മാറ്റത്തിന് സഹായം ലഭിക്കും. കാര്യഗൗരവമുള്ള സംഗതികൾക്ക് നേതൃത്വം വഹിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. കുടുംബ കാര്യങ്ങളെക്കുറിച്ച് ഓർത്ത് മനസ്സ് വ്യാകുലപ്പെടും. വിദ്യാർത്ഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാം .

വിശാഖം

അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും. തൊഴിലിൽ വിരസത ഉണ്ടാവാതെ നോക്കണം പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കാം. ഇത് മനസ്സിനെ വല്ലാതെ ക്ഷീണിപ്പിക്കും. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം.

അനിഴം

ഗുണദോഷ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉണർവും ഊർജ്ജസ്വലതയും കൈവരും. ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ചിലരുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി വഴങ്ങുന്നതു മൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. വാക്ക് പറഞ്ഞത് പോലെ പ്രവർത്തിക്കാനാവാത്തതിനാൽ മനസ്സ് വിഷമിക്കും.

തൃക്കേട്ട

വ്യവസായ മേഖല വിപുലപ്പെടാൻ യോഗമുണ്ട്. സംസാരത്തിൽ തികഞ്ഞ സാത്വികഭാവവും നിയന്ത്രണവും കൊണ്ടുവരാൻ ശ്രമിക്കണം. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും തികഞ്ഞ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ആധ്യാത്മിക പ്രവർത്തനങ്ങളിലും സദ്പ്രവർത്തിയിലും താൽപര്യം ഉണ്ടാകും. ദൈവാധീനം ഉള്ളതു കൊണ്ട് പല വിഷമാവസ്ഥകളും തരണം ചെയ്യും.

മൂലം

തൊഴിൽ മാറ്റത്തിന് സഹായം ലഭിക്കും. ഭൂമിസംബന്ധമായ വഴക്കുകൾ രമ്യമായി പരിഹരിക്കും. മാതൃസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. പുത്തൻ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്തും. കാര്യഗൗരവമുള്ള സംഗതികൾക്ക് നേതൃത്വം നൽകും. സംഘടന തലത്തിൽ സ്വാധീനം കൂടും. സന്താനങ്ങൾക്ക് മേൻമയുള്ള ജീവിത സൗഭാഗ്യം സിദ്ധിക്കും. സ്ഥാനചലനത്തിൽ വിവാദം വരാതെ ശ്രദ്ധിക്കണം.

പൂരാടം

ഔദ്യോഗിക തലത്തിലുള്ള വിഷമതകൾ കുറയും. ധനപരമായ പ്രയാസങ്ങൾ തരണം ചെയ്യും. വിദേശത്ത് നിന്നും ശുഭവാർത്ത കേൾക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ശത്രു പീഢയിൽ ശമനമുണ്ടാകും. സ്വകാര്യ സ്ഥാപനത്തിൽ മറ്റുള്ളവരാൽ സാമ്പത്തിക ക്രമക്കേടുകൾ വരാതെ സൂക്ഷിക്കണം

Also Read :   ഭോജ്പുരി നടി അകാൻക്ഷ ദുബെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ഉത്രാടം

ഉൻമേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങളും മുടക്കം വരാതെ ശ്രദ്ധിക്കണം. ചില സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. ചില ബന്ധങ്ങൾ തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. ക്ഷമയോടെയുള്ള പെരുമാറ്റം പ്രയോജനം ചെയ്യും. ഈശ്വരാധീനം നന്നായി ഉണ്ടാകണം.

തിരുവോണം

അവകാശതർക്കം ഒത്ത് തീർപ്പാക്കും. ഗൃഹനിർമ്മാണത്തിന് ധനസഹായമുണ്ടാകും. കർമ്മ പുരോഗതിക്കുള്ള തടസ്സം മാറും. സാങ്കതിക സ്ഥാപനത്തിൽ പ്രത്യേക ക്ഷണിതാവ് ആകും. പൊതുരംഗത്ത് മറ്റുള്ളവരുടെ വിശ്വാസം വീണ്ടെടുക്കും. ഗുണകരമായ പദ്ധതികൾക്ക് സഹായ വാഗ്ദാനങ്ങൾ ഉണ്ടാകും. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്

അവിട്ടം

വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. ഔദ്യോഗിക രംഗത്ത് മേലുദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കുമെങ്കിലും ചില ക്ലേശാനുഭവങ്ങളും ഉണ്ടാകും . സാമ്പത്തിക രംഗത്ത് ഞെരുക്കം അനുഭവപ്പെടാം. ചിലവ് അധികരിച്ച് വരുന്നതാകുന്നു.

ചതയം

പരീക്ഷകളിൽ ആഗ്രഹാനുസരണമുള്ള വിജയലഭ്യതയുണ്ടാകാം. തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. ടെൻഷൻ, പ്രഷർ അസ്ഥിരോഗങ്ങൾ ഇവ വർധിക്കാതെ നോക്കണം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കണം.

പൂരൂരുട്ടാതി

പ്രവർത്തികൾക്ക് ഉദ്ദേശിക്കുന്ന ഫലസിദ്ധി ഉണ്ടാകില്ല. സുഹൃത്തുക്കളിലും പരിചാരകരിലും അമിത വിശ്വാസം അർപ്പിക്കാതിരിക്കുക. രക്ത രോഗവും ഉഷ്ണ രോഗവും മൂലം വിഷമസ്ഥിതി സംജാതമാകും. സംസാരത്തിൽ മിതത്വം പാലിക്കണം അല്ലെങ്കിൽ വാക്കുതർക്കമുണ്ടാകും.

ഉത്ത്യട്ടാതി

വസ്തുക്കൾ നഷ്ടപ്പെടാനോ കളവുപോകാനോ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച വേണ്ടിവരും. കൂട്ടുകച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല .അപകട സാദ്ധ്യത ഉള്ള മേഖലകളിൽ നിന്നും വിട്ടുനിൽക്കണം. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം.

രേവതി

ആരോഗ്യപ്രശ്നങ്ങൾ അലട്ടും. പിരിഞ്ഞിരുന്ന സുഹ്യത്തുക്കൾ വളരെ നാളുകൾക്കു ശേഷം ഒത്തുചേരും. വിവാഹജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാകാൻ ഇടയുണ്ട്. കർമ്മരംഗത്ത് ആലസ്യവും കർമ്മപുഷ്ടി കുറവും ഉണ്ടാകും. ധാർമ്മിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.