Home AGRICULTURE സിനാന് കൃഷി കുട്ടിക്കളിയല്ല, പ്രാണനാണ്; മണ്ണിനെ സ്നേഹിച്ച് 11 കാരൻ

സിനാന് കൃഷി കുട്ടിക്കളിയല്ല, പ്രാണനാണ്; മണ്ണിനെ സ്നേഹിച്ച് 11 കാരൻ

മലപ്പുറം : തന്റെ പ്രായത്തിലുള്ള കുട്ടികൾ സ്കൂൾ വിട്ട് വന്ന ശേഷം കളിച്ചുല്ലസിച്ച് നടക്കുമ്പോൾ മുഹമ്മദ്‌ സിനാൻ എന്ന 11 കാരൻ തന്റെ കൃഷിയിടത്തിൽ സജീവമാണ്. കൃഷി വിട്ടൊരു കളിക്കും സിനാൻ തയ്യാറാല്ല.

ചെറുപ്രായത്തിൽ തന്നെ പിതാവ് യൂസഫിനൊപ്പം കൃഷിയെ ഏറെ സ്നേഹിച്ചു തുടങ്ങിയ സിനാൻ പിന്നീട് മറ്റെന്തിനെക്കാളും കൃഷിയെ സ്നേഹിച്ചു. അതിരാവിലെ കൃഷി സ്ഥലത്തെത്തുന്ന അവൻ സ്കൂളിലേക്ക് തിരിക്കുന്നത് വരെ അവിടെ ചിലവഴിക്കും. വൈകിട്ട് മടങ്ങിയെത്തിയാൽ നേരെ പോകുന്നത് രണ്ട് പശുക്കളുടെ അടുത്തേക്ക്. പിതാവ് സ്ഥലത്തില്ലെങ്കിൽ പാൽ കറന്ന് സൊസൈറ്റിയിൽ എത്തിക്കുന്നതും സിനാൻ തന്നെ.

ശേഷം കുളത്തിലെ വാള, സിലോപ്പി എന്നിവക്ക്‌ തീറ്റ നൽകും. അങ്ങനെ ഓരോ നിമിഷവും സിനാൻ കൃഷിയെ ആസ്വദിക്കുന്നു. ഇതിനോടകം തന്നെ നിരവധി അംഗീകാരങ്ങളും ഈ മിടുക്കനെ തേടിയെത്തി. തിരുനാവായ ചെരുലാർ എച്ച്.എസ്. എസ് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് സിനാൻ.

Also Read :   അറിഞ്ഞോ, ട്വിറ്ററിലെ ടൂ ഫാക്ടർ ഓതന്റിക്കേഷനും പണം നൽകണം