മമ്മൂട്ടി വരണ്ട എന്ന് പറഞ്ഞാല്‍ തനിക്ക് പോകാന്‍ പറ്റില്ലെന്നും അങ്ങനെ പറയിപ്പിക്കാതിരിക്കാന്‍ തനിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമാ-മിമിക്രി താരം രമേഷ് പിഷാരടി പറയുന്നു. പിഷാരടിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടന് ഇക്കാര്യം പറഞ്ഞത്. ”മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാല്‍ പോലും ചിലപ്പോള്‍ ഞാന്‍ കൂടെ പോകും. ഇതിനെ ആത്മബന്ധം എന്നൊന്നും പറയാനാകില്ല. കൊവിഡ് സമയത്തും അല്ലാതെയും ഗാനഗന്ധര്വ്വന് ചെയ്ത സമയത്തിനും ശേഷം അല്പം കൂടി അദ്ദേഹത്തിനടുത്തേക്ക് പോകാന്‍ പറ്റുന്നു എന്നുള്ളത് മാത്രമെ ഉള്ളൂ. മമ്മൂക്ക വരണ്ട എന്ന് പറഞ്ഞാല്‍ എനിക്ക് പോകാന്‍ പറ്റില്ല. അങ്ങനെ പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടല്ലോ”, എന്നാണ് രമേഷ് പിഷാരടിപറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക