സൈനിക രഹസ്യാന്വേഷണ വിഭാഗം ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയി . നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം സൈനികർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചൈനീസ് ഫോണുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന മുന്നറിയിപ്പിന് പിന്നാലെ മറ്റ് ബ്രാൻഡുകളുടെ ഫോണുകളിലേക്ക് മാറുന്നതാണ് ഉചിതമെന്നും രഹസ്യാന്വേഷണവിഭാഗം അറിയിച്ചു.
വൺപ്ലസ്, ഒപ്പോ, റിയൽമി ഉൾപ്പെടെയുള്ള ഇന്ത്യൻ വിപണിയിലെ 11 ചൈനീസ് മൊബൈൽ ബ്രാൻഡുകളെ കുറിച്ചാണ് രഹസ്യാന്വേഷണവിഭാഗം സൈന്യത്തിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക