വേണ്ട ചേരുവകൾ…
റവ – 1/2 കപ്പ്
അരിപ്പൊടി – 1/4 കപ്പ്
മൈദ – 1/4 കപ്പ്
സവാള – 1 എണ്ണം
ജീരകം – 1/2 ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
മല്ലിയില (ചെറുതായി അരിഞ്ഞത്) 1 ടേബിൾ സ്പൂൺ
വറ്റൽ മുളക് – 1 എണ്ണം
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം റവ, അരിപ്പൊടി, മെെദ ഇവ മൂന്നും ചേർത്ത് ആവശ്യാനുസരണം വെള്ളം ചേർത്ത് മാവ് പരുവത്തിലാക്കുക. ശേഷം ഇതിലേയ്ക്ക് ജീരകം, ഉപ്പ്, കായപ്പൊടി, സവാള, മല്ലിയില, വറ്റൽ മുളക് എന്നിവ ചേർത്ത് യോജിപ്പിച്ച് 30 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ തൂവുക. രണ്ടു വശവും മറിച്ചിട്ട് ഗോൾഡൻ നിറമായാല്‍ പ്ലേറ്റിലേക്ക് മാറ്റുക. സാമ്പാറോ പുതിന ചട്നിയോടൊപ്പമോ വിളമ്പുക. റവ ദോശ തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക