ഫിറ്റ്നസ്സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം നമുക്ക് ചുറ്റിലും ഇന്ന് കൂടി വരികയാണ്. എന്നാൽ ഇപ്പോഴും ആരോഗ്യം നോക്കാതെയും കൃത്യമായി വ്യായാമം ചെയാതെയും ഒക്കെ ഇരിക്കുന്നവർ നമുക്ക് ചുറ്റിലും ഒത്തിരിയുണ്ട്. ചെറു പ്രായത്തിലെ ജീവിത ശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർ. അങ്ങനെ ഉള്ളവർക്ക് മാതൃകയാക്കാൻ പറ്റുന്ന ഒരു മുത്തശ്ശിയുടെ കാര്യമാണ് ഇനി പറയുന്നത്.
കാരണം 103 വയസ്സുണ്ടെങ്കിലും എന്നും മുടങ്ങാതെ ജിമ്മിൽ പോകുകയും കൃത്യമായി വ്യായമം ചെയ്യുകയും ചെയ്യും ഈ മുത്തശ്ശി. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ തെരേസ മൂർ എന്ന മുത്തശ്ശിയാണ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
കൃത്യമായി ജിമ്മിൽ പോകുകയും വ്യായാമങ്ങൾ ചെയ്യുകയും ചെയ്യന്ന തെരേസ മൂറിന് കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല. ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കും വിധമാണ് ഇവർ ഇപ്പോഴും ഓരോ വർക്ക് ഔട്ടുകളും ചെയ്യുന്നത്. തെരേസ മൂർ ജനിച്ചത് ഇറ്റലിയിലാണ്. 1946-ൽ അവര് ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കാനുള്ള അവസരം അവൾക്ക് നൽകി.
ചെറുപ്പം മുതൽ തന്നെ വ്യായാമ കാര്യങ്ങളിൽ തെരേസ കൃത്യനിഷ്ഠ പുലർത്തിയിരുന്നു. ഇപ്പോൾ തന്റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടം ജിമ്മാണന്നാണ് തെരേസയുടെ മകൾ ഷീല മൂർ പറയുന്നത്. ജിമ്മിൽ അമ്മയ്ക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്നും അവരുമായി സമയം ചിലവഴിക്കുമ്പോൾ മാനസീകാരോഗ്യവും ശാരീരികാരോഗ്യവും ഒരേ സമയം അമ്മയ്ക്ക് കിട്ടുന്നുവെന്നുമാണ് ഷീലയുടെ അഭിപ്രായം. എന്തായലും ആരോഗ്യകാര്യത്തിൽ ഉഴപ്പന്മാരായ യുവ തലമുറയ്ക്ക് മാതൃക ആക്കാൻ പറ്റുന്ന ഒരാൾ തന്നെയാണ് ഈ കിടിലൻ മുത്തശ്ശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക