ഗായിക എന്ന നിലയിൽ ശ്രദ്ധ നേടിയ താരമാണ് അഭയ ഹിരൺമയി. വസ്ത്ര ധാരണത്തിലും സാമൂഹ്യ വിഷയങ്ങളിലും എല്ലാം പൊതുവേ ബോൾഡ് ആയ തീരുമാനങ്ങൾ ആണ് അഭയ എപ്പോഴും എടുക്കാറ്. വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചും സാമൂഹിക മാധ്യമങ്ങളെക്കുറിച്ചും അഭയ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ എല്ലാ ദിവസവും എന്തെങ്കിലും മെസേജ് വരും. ഐ ലവ് യു ചേച്ചി, കല്യാണം കഴിക്കണം, അഭയ ഫ്രീയാണോ കോഫി ഡേറ്റിന് വരുമോ എന്നൊക്കെ ചോദിച്ച്. കാണുമ്പോള്‍ എനിക്ക് സന്തോഷമാണ് വരാറ്. കാരണം പല തരത്തിലാണ് പലരും നമ്മളെ അംഗീകരിക്കുന്നത്. വൃത്തികെട്ട മെസേജുകളും വരാറുണ്ട്. അതും നമ്മളെ അംഗീകരിക്കല്‍ തന്നെയാണ്. അല്ലാതെ എടാ നീയിങ്ങനെ മേസേജയച്ചല്ലേ എന്നൊന്നും പറഞ്ഞ് മെനക്കെടാന്‍ പോവരുത്. നമ്മളിലെ എന്തോ ക്വാളിറ്റി കണ്ടാണ് അവര്‍ വന്നിരിക്കുന്നത്. അതിനെ അതിന്റേ ലാഘവത്തോടെ നോക്കി ചിരിച്ച് വിടുക എന്നല്ലാതെ അതിനൊന്നും മറുപടി കൊടുക്കരുത് എന്ന് പറയുന്നു താരം.
കംഫർട്ടിന് അനുസരിച്ച് വേണം ഡ്രസ് ചെയ്യാനെന്നും അഭയ പറയുന്നു. തന്റെ വസ്ത്രത്തെ പറ്റി പലരും സംസാരിക്കാറുണ്ട്. അപ്പുറത്തെ വീട്ടിലെ ചേച്ചി സൽവാറിട്ടാൽ താനും ഇടണമെന്നാണ്. 10 വർഷം മുൻപ് വരെ സൽവാർ മാന്യമല്ലാത്ത വസ്ത്രമായിരുന്നുവെന്നും ഇപ്പോൾ മാന്യതയുടെ ഡ്രസ്സായി മാറിയെന്നും അഭയ പറയുന്നു.
ഹാഫ് സാരി ഉടുക്കുമ്പോൾ വയറ് കാണുന്നത് കൊണ്ട് ഇപ്പോൾ മാന്യതയില്ലാത്ത വസ്ത്രമായിട്ടാണ് കാണുന്നത്. സാരി ഇപ്പോൾ മാന്യതയുള്ള വസ്ത്രമായിട്ട് കാണുന്നുണ്ട്. പക്ഷെ പണ്ട് സാരിയ്ക്ക് മുന്നെയുള്ള ആളുകൾ മുലക്കച്ച കെട്ടിയാണ് നിന്നിരുന്നത്. മുലമറയ്ക്കാനായി ചിലപ്പോൾ ബ്ലൗസ് ഇടും ചില്ലപ്പോൾ ഇല്ല. അതായിരുന്നു അവരുടെ രീതി. അന്ന് ഭയങ്കര നേർന്ന തുണിയായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. ആ തുണി നമ്മുടെ ക്ലൈമറ്റുമായി ചേർന്ന് പോകുന്നതാണ്.
എന്നാൽ ഇന്ന് അങ്ങനെയല്ല പരമ്പരാഗതമായിട്ടുള്ളതും സ്റ്റൈലിസ്റ്റായിട്ടുള്ളതുമായുള്ള വസ്ത്രങ്ങൾ ഇടുന്നതിന്റെ കൂട്ടത്തിൽ അവ നമുക്ക് കംഫേർട്ടുള്ളതാണോ എന്ന് കൂടി നോക്കണം. ഫേയ്മസായ ഡിസൈനർ ഇവിടെ വന്നിട്ട് പറയുന്നത് ഇവിടത്തെ കുട്ടികൾ മുഴുവൻ ഇറുകിയ ജീൻസിട്ടാണ് നടക്കുന്നതെന്നാണ്. ടൈറ്റായ ജീൻസിടുന്നതിന് ഒട്ടും എതിരല്ല. പക്ഷെ അത് ബോഡിക്കും ക്ലൈമറ്റിനും സുഖകരമാണെങ്കിൽ ഇടാം. നിങ്ങളുടെ കംഫർട്ട് മുലക്കച്ച കെട്ടി നടക്കുന്നതാണെങ്കിൽ അത് തന്നെ ചെയ്യുക എന്നും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക