Home INTERNATIONAL ഓണ്‍ലൈന്‍ ന്യൂസ് ആക്‌ട് നിയമമാക്കിയാല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്ന് മെറ്റ

ഓണ്‍ലൈന്‍ ന്യൂസ് ആക്‌ട് നിയമമാക്കിയാല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്ന് മെറ്റ

കാനഡയിലെ ഓണ്‍ലൈന്‍ ന്യൂസ് ആക്‌ട് നിയമമാക്കിയാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ കനേഡിയൻ ഉപഭോക്താക്കൾക്ക് വാർത്തകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അറിയിച്ചു.

ഞങ്ങള്‍ നേരിട്ട് പോസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ക്കോ ഉള്ളടക്കത്തിനോ പണം നല്‍കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്ന ഒരു നിയമത്തോട് യോജിക്കാനാകില്ല എന്നും ഭൂരിഭാഗം ആളുകളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് അതിനു വേണ്ടിയല്ല എന്നുമാണ് മെറ്റാ വക്താവ് പ്രതികരിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഓൺലൈൻ ന്യൂസ് ആക്റ്റ് കാനഡ അവതരിപ്പിച്ചത്. ഓൺ ലൈൻ പ്ലാറ്റ് ഫോമുകളിലെ വാർത്തകളുടെ ഒറിജിനൽ പ്രസാധകർ പ്രതിഫലം നൽകണമെന്നാണ് പുതിയ നിയമം.

Also Read :   അനുമോളുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവ് വിജേഷ് അറസ്റ്റിൽ