ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടത്തിൽ പെട്ടതോടെ വലിയ വിഷമത്തിൽ ആയിരുന്നു താരത്തിന്റെ ആരാധകർ. ഇപ്പോൾ ആരാധകര്‍ക്കായി സര്‍പ്രൈസ് വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ഋഷഭ് പന്ത്.
വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് താരം. തന്റെ തിരിച്ചുവരവ് വേഗത്തിലാകുമെന്ന സൂചന നല്‍കി നീന്തല്‍ക്കുളത്തില്‍ നടക്കുന്ന വീഡിയോ ആണ് താരം ആരാധകര്‍ക്കായി പങ്കിട്ടിരിക്കുന്നത്.
തന്റെ വീണ്ടെടുക്കല്‍ പ്രക്രിയയുടെ ഭാഗമായി താന്‍ ഒരു നീന്തല്‍ക്കുളത്തില്‍ നടക്കുന്ന വീഡിയോ ആണ് പന്ത് പങ്കുവെച്ചത്. ചെറിയ കാര്യങ്ങള്‍ക്കും വലിയ കാര്യങ്ങള്‍ക്കും അതിനിടയിലുള്ള എല്ലാത്തിനും നന്ദിയെന്ന് ആണ് താരം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.
കഴിഞ്ഞ വര്‍ഷാവസാനം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ തന്റെ പുരോഗതിയെക്കുറിച്ച് ആരാധകരെ അറിയിക്കുന്നതിനായി ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരോഗ്യ അപ്ഡേറ്റുകള്‍ പതിവായി പങ്കിടുന്നുണ്ട്.