കരളിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സമീകൃത ആഹാരം കഴിക്കണം. കരളിനെ ശുദ്ധീകരിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.
കരളിനെ ശുദ്ധീകരിക്കുന്ന അഞ്ച് പ്രകൃതിദത്ത ഭക്ഷണങ്ങൾ:
വീറ്റ് ഗ്രാസ്: വീറ്റ് ഗ്രാസിൽ ക്ലോറോഫിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. 70 ശതമാനം ക്ലോറോഫിൽ (ഹരിതകം) ആണ് വീറ്റ് ഗ്രാസിൽ ഉള്ളത്. വിഷ പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിനും കരളിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്നതിനും വീറ്റ് ഗ്രാസ് മികച്ചതാണ്.
ബീറ്റ്റൂട്ട് ജ്യൂസ്: ഇത് നൈട്രേറ്റുകളുടെയും ആന്റി ഓക്സിഡൻറുകളുടെയും മികച്ച ഉറവിടമാണ്. ഇത് കരളിലെ ഓക്സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
മുന്തിരി: മുന്തിരിയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. റെസ്വെരാട്രോൾ ആന്റിഓക്സിഡന്റുകളുടെ അളവ് വർധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ക്രൂസിഫറസ് പച്ചക്കറികൾ: ബ്രോക്കോളി ഉൾപ്പെടെയുള്ള പച്ചക്കറികൾ കരളിലെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കാനും കരളിനെ വിവിധ രോഗങ്ങളിൽ നിന്ന് ചെറുക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക