Home KERALA മൂന്ന് വർഷത്തിനുള്ളിൽ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എം വി ഗോവിന്ദൻ

മൂന്ന് വർഷത്തിനുള്ളിൽ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അംബാനിയെയോ അദാനിയെയോ അല്ല, പാവപ്പെട്ട കുടുംബങ്ങളെയാണ് കേരളം ദത്തെടുക്കുന്നത്. കെ റെയിൽ സംഘം ചേർന്ന് തകർത്തു. ജാഥയ്ക്കെതിരായ വിമർശനങ്ങൾ കാര്യമാക്കിയിട്ടില്ല. ഞാൻ ജനങ്ങളോടൊപ്പം മുന്നോട്ട് പോയി. ജനങ്ങളും കാര്യമാക്കിയിട്ടില്ല, അല്ലാത്തപക്ഷം അവർ വരുമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

പ്രതിപക്ഷം പിണറായിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. രാഷ്ട്രീയം പറയാനില്ല. ആർഎസ്എസ് അജണ്ടയുമായി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ എല്ലാ വികസന പ്രവർത്തനങ്ങളും യു.ഡി.എഫ് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Also Read :   ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണ് സത്യാഗ്രഹം നടത്തുന്നത്: യോഗി ആദിത്യനാഥ്