ചലച്ചിത്ര നിർമ്മാതാവും നടനുമായ കമൽ റഷീദ് ഖാൻ എന്ന കെആർകെക്കെതിരെ ഇൻഡോർ ജില്ലാ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രശസ്ത നടൻ മനോജ് ബാജ്‌പേയി നൽകിയ മാനഷ്ടകേസിലാണ് വാറണ്ട്.
ഇൻഡോറിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) വ്യാഴാഴ്ച വാറണ്ട് പുറപ്പെടുവിക്കവേ, കേസിന്റെ അടുത്ത വാദം കേൾക്കാനുള്ള തീയതി മെയ് 10 ആയി നിശ്ചയിച്ചു. നേരത്തെ, വാദത്തിനിടെ ഹാജരാകാത്തതിന് ഖാനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മനോജ് ബാജ്‌പേയിയെ ‘മയക്കുമരുന്നിന് അടിമ’ എന്ന് ട്വിറ്ററിലൂടെ വിശേഷിപ്പിച്ചതിനാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത് .
തനിക്കെതിരെ നടക്കുന്ന കേസിനെക്കുറിച്ച് ഖാന് അറിയാമെന്നും എന്നാൽ അത് വൈകിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഹിയറിംഗിൽ ഹാജരാകാത്തതെന്നും മനോജിന്റെ അഭിഭാഷകൻ അപേക്ഷയിൽ പറയുന്നു.
2022 ഡിസംബർ 13-ന്, തനിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമാൽ ഖാന്റെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു
. 2021ലെ ട്വീറ്റ് ചോദ്യം ചെയ്യപ്പെടുന്ന ട്വിറ്റർ ഹാൻഡിലുകളിലൊന്നായ ‘കെആർകെ ബോക്‌സ് ഓഫീസ്’ 2020 ഒക്ടോബറിൽ സലിം അഹമ്മദ് എന്ന വ്യക്തിക്ക് വിറ്റതായി കെആർകെയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ അവകാശപ്പെട്ടിരുന്നു. മനോജിനെതിരെ അറിഞ്ഞുകൊണ്ട് താൻ ഒരിക്കലും ട്വീറ്റ് ചെയ്തിട്ടില്ലെന്ന് കെആർകെയുടെ അഭിഭാഷകർ പറഞ്ഞിരുന്നു.