ആയിരക്കണക്കിന് വീഡിയോകളാണ് ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ വരുന്നത്. അവയിൽ പലതും പലപ്പോഴും നമ്മെ അസ്വസ്ഥരാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ശാന്തനായി കിടക്കുന്ന മുതലയെ പിടിക്കാൻ ശ്രമിക്കുന്ന വൃദ്ധനെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
കോപാകുലനായ മുതല വൃദ്ധന്റെ കൈ കടിക്കുകയും തുടർന്ന് തന്റെ ജീവൻ രക്ഷിക്കാൻ മുതലയുമായി പോരാട്ടം നടത്തുന്ന രംഗങ്ങളുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ കണ്ടവരിൽ ഭൂരിഭാഗം പേരും വലിയ തോതിൽ ഇയാളെ വിമർശിക്കുന്നുണ്ട്. ഇത്തരം മണ്ടത്തരങ്ങൾ ചെയ്ത് സ്വന്തം ജീവൻ അപകടത്തിലാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കുറിച്ചിരിക്കുന്നത്.
ട്വിറ്ററിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആദ്യ രംഗങ്ങളിൽ, ഒരു മുതല ഒരു ചാലിൽ ശാന്തനായി കിടക്കുന്നത് കാണാം. കുറച്ച് ആളുകൾ ഇതിന് സമീപം നിൽക്കുന്നതും കാണാം. എന്നാലും മുതല ശാന്തനായി തന്നെയുള്ള നിൽപ്പ് തുടരുകയാണ്. ഈ സമയത്താണ് സമീപത്തുള്ള ഒരു കൂട്ടം ആളുകളിൽ നിന്നുള്ള ഒരു വൃദ്ധൻ മുന്നോട്ട് വന്ന് മുതലയുടെ തലയിൽ ഒരു നീണ്ട തുണി ഇട്ടത്. മുതലയുടെ ഭാഗത്ത് നിന്ന് അപ്പോഴും പ്രത്യേക പ്രതികരണമൊന്നുമില്ലായിരുന്നു. ശേഷമാണ് ആ വൃദ്ധൻ മുതല കിടക്കുന്ന ചാലിലേക്ക് ഇറങ്ങി അതിനെ പിന്നിൽ നിന്നും കഴുത്തിൽ പിടിച്ച് എടുക്കാൻ ശ്രമിക്കുന്നത്. അത്രയും നേരം ശാന്തനായിരുന്ന മുതല പെട്ടന്ന് തന്നെ പിടികൂടാനായി എത്തിയ കൈകളിൽ കടിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള മുതലയുടെ ആക്രമണത്തിൽ നിലത്ത് വീണു പോയ അയാൾ ഒരു വിധത്തിൽ കൈ മുതലയുടെ വായിൽ നിന്നും വിടുവിച്ച് രക്ഷപ്പെടുന്നു.
ഭയാനകമായ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. തമാശയ്ക്ക് പോലും ഇത്തരം മണ്ടൻ കാര്യങ്ങൾ ചെയ്യരുതെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഏതായാലും വീഡിയോ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക