Home LATEST NEWS കേന്ദ്രകഥാപാത്രമായി ഇന്ദ്രൻസ്‌, വീൽചെയർ ക്രിക്കറ്റ് പ്രമേയമാകുന്ന ‘കായ്‍പോള’, ടീസര്‍ പുറത്തിറങ്ങി

കേന്ദ്രകഥാപാത്രമായി ഇന്ദ്രൻസ്‌, വീൽചെയർ ക്രിക്കറ്റ് പ്രമേയമാകുന്ന ‘കായ്‍പോള’, ടീസര്‍ പുറത്തിറങ്ങി

കെ ജി ഷൈജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘കായ്‍പോള’. സർവൈവൽ സ്പോര്‍ട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ഇപ്പോൾ ഇതാ ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്.

 

Also Read :   ആനയിറങ്കൽ അണക്കെട്ട് ഭാ​ഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ; നിരീക്ഷിച്ച് വനപാലകർ