Home FOOD പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ അറിയാം

പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ അറിയാം

പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അയേണ്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പുതിനയുടെ ചില ആരോഗ്യ ഗുണങ്ങള്‍ അറിയാം.

ഒന്ന്…

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. അതിനാല്‍ പാചക വിഭവങ്ങളുടെ കൂട്ടത്തില്‍ പുതിനയിലയും ചേര്‍ക്കാം.

രണ്ട്…

ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് ആയൂര്‍വേദ്ദം പറയുന്നു. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്…

തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ പുതിനയില നീര് വേദനയുള്ള ഭാഗത്ത് പുരട്ടാം.

നാല്…

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇവയ്ക്ക് മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

Also Read :   ത്രില്ലറുമായി ഷെയ്ൻ നിഗവും ഷൈൻ ടോം ചാക്കോയും; 'കൊറോണ പേപ്പേഴ്സ്' ട്രെയിലർ പുറത്ത്