കംപ്യൂട്ടറോ ലാപ്ടോപ്പോ വാങ്ങുമ്പോൾ പ്രധാനമായും ഉയരുന്ന സംശയമാണ് എത്ര റാം വേണമെന്നത്. നല്ല ധാരണ ഇല്ലാത്തവരാണെങ്കിൽ കൺഫ്യൂഷൻ ആവും. അത്തരക്കാർ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
വിഡിയോ എഡിറ്റിങ്, ഗെയിം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങുന്ന കംപ്യൂട്ടറുകള്‍ക്ക് എത്ര റാം ചേര്‍ക്കാമോ അത്രയും നല്ലതാണ് .
ടെക്സ്റ്റ് എഡിറ്റിങ്, ബ്രൗസിങ്, വിഡിയോ കാണല്‍ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുന്നതെങ്കില്‍ 4ജിബി മതിയാകും. എന്തെങ്കിലും അധികശക്തി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ കുറഞ്ഞത് 8 ജിബി വേണ്ടി വരും .
16 ജിബിയോ അതിലും കൂടുതലോ റാം ഉള്ളതാണ് ഇനിയുള്ള കാലത്ത് ശക്തി കൂടിയ പ്രവൃത്തികള്‍ക്ക് നല്ലതെന്ന വാദവും ഉണ്ട്. ലാപ്ടോപ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. റാം അപ്ഗ്രേഡബിൾ ആണോ എന്നത്.
4ജിബി റാം മാത്രമാണ് ഉള്ളതെങ്കിലും ഭാവിയില്‍ ആവശ്യമെന്നു തോന്നിയാല്‍ കൂടുതല്‍ റാം വയ്ക്കാനാകുമോ എന്ന് അറിഞ്ഞിരിക്കണം .
റാം മദര്‍ബോഡില്‍ നിന്ന് ഇളക്കി മാറ്റാനാവാത്ത വിധത്തില്‍ ഘടിപ്പിച്ചാണോ വില്‍ക്കുന്നത് എന്നതാണ്. ക്രോം ബുക്കുകള്‍ക്ക് 4 ജിബി റാം മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക